സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച (25-08-26) ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല. അന്നും മഴ തുടർന്നേക്കും. കേരളാ തീരത്ത് ഈ ദിവസങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ് തുടരുകയാണ്.
