പിങ്ക് കാർഡിലേക്ക് മാറാൻ അപേക്ഷ പ്രവാഹം
മുൻഗണന റേഷൻ കാർഡിലേക്ക് മാറാൻ അപേക്ഷ പ്രവാഹം.16 ദിവസം കൊണ്ട് 20,766 പേരാണ് അപേക്ഷിച്ചത്. ജൂൺ 30 വരെയാണ് അവസരം.
പരിശോധനയിൽ ഇവർ അർഹരാണെന്ന് കണ്ടാൽ പിങ്ക് കാർഡ് കിട്ടും.അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാൽ സൂക്ഷ്മ പരിശോധന നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓഗസ്റ്റ് 31-നകം നടപടി പൂർത്തിയാക്കും.
