Latestദേശീയം

തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച്‌ വിദ്യാർഥിനി

തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച്‌ പിഎച്ച്‌ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു പിഎച്ച്‌ഡി വിദ്യാർഥിനിയായ ജീൻ ജോസഫ്, തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയില്‍ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ചത്.

ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നില്‍ക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്. എന്നാല്‍ ഗവർണറില്‍ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ വേണ്ട രീതയില്‍ തലയാട്ടി വിസിയില്‍ നിന്നും ബിരുദം സ്വീകരിച്ച്‌ ഫോട്ടോക്ക് പോസ് ചെയ്ത് പോകുകയായിരുന്നു.തമിഴ് ജനതയുടെയും തമിഴ് ഭാഷയുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥിനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.