Latestകേരളം

കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണം; കര്‍ശനമാക്കി എക്‌സൈസ്

തിരുവനന്തപുരം: കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.

നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയുണ്ടാകും. എക്‌സൈസ് കമ്മീഷണറാണ് കടുത്ത മുന്നറിയിപ്പുമായി ഉത്തരവ് പുറത്തിറക്കിയത്. ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായിട്ടാണ് നടപടി.

ഷാപ്പുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ ലൈസന്‍സുമായി ബന്ധപ്പെട്ട ഉത്തരവ് എക്‌സൈസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ആ ഉത്തരവ് കാര്യമായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.