Latestകേരളം

ഇന്ന് വി എസ്സിന്റെ 103-ാം ജന്മവാര്‍ഷിക ദിനം

കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ കമ്യൂണിസ്റ്റ്- എന്നിങ്ങനെ വി.എസ് മലയാളികളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതായിരുന്നു

കണ്ണേ കരളേ വി എസ്സേ എന്ന ഒരൊറ്റ മുദ്രാവാക്യം വിളിയില്‍ പലരുടെ സങ്കടങ്ങളൊഴുകി പോയി, ആശ നശിച്ചു പോയ നൂറുനൂറു മനുഷ്യര്‍ എഴുന്നേറ്റുനിന്നു. പുന്നപ്ര വയലാറില്‍ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വന്‍മലകളില്‍ തട്ടിയ ആ മുദ്രാവാക്യം പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള പോരാട്ടത്തിലും മുഴങ്ങിക്കേട്ടു.