Latestദേശീയം

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്

മധുര: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നൂറോളം കാളകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

മധുരയിലെ ആവണിപുരത്താണ് സംഭവം. അതേസമയം, ജെല്ലിക്കെട്ട് കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ആവണിപുരത്തെത്തും. രാഹുലിന്റെ സന്ദര്‍ശനത്തിനെതിരേ ബിജെപി രംഗത്തെത്തി. ജെല്ലിക്കെട്ടിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ സന്ദര്‍ശനത്തിനെത്തുന്നത്.