Latestലോകം

ദിനം പ്രതിയുള്ള കോവിഡ് കേസുകളില്‍ വര്‍ധന


ന്യൂഡൽഹി: ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 18,654 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്താകമാനം ഇതു വരെ 90 പേർക്ക് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 1,04,50, 284 ആയി. 19,299 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,00,75,950 ആയി. നിലവിൽ സജീവ രോഗികളുടെ എണ്ണം 2,23,335 ആണ്.

201 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,50,999 ആയി. കോവിഡ് മരണസംഖ്യയിൽ ആഗോളതലത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.