നിതിൻ രാജിൻ്റെ മരണം : ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ
അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ ഇൻസ്റ്റന്റ് ഫണ്ട്സ്” എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽ വച്ച് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി.
ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പ്രതികളെ പിടികൂടിയത്.
“ഇൻസ്റ്റന്റ് ഫണ്ട്സ്” എന്ന ലോൺ ആപ്പ് നടത്തിപ്പുകാർ നിധിൻ രാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ്
സിറ്റി പോലീസ് കമ്മീഷണർന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം എസ്.ഐ. മിഥുൻ എസ്.വിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്

