Latestഅറിയിപ്പ്‌

ശിൽപശാല

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ പരീക്ഷകൾക്ക് ക്വസ്റ്റ്യൻ ബാങ്ക് സംവിധാനം, ഓൺലൈനായി ചോദ്യ പേപ്പറുകൾ വിതരണം ചെയ്യൽ തുടങ്ങിയവ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, 2022 മെയ് 7,10 തീയതികളിൽ ശില്പശാലകൾ സംഘടിപ്പിക്കുന്നു. മെയ് 7 ന് കണ്ണൂർ ജില്ലയിലെ കോളേജുകളിലെ വകുപ്പ് തലവന്മാരും അക്കാദമിക് കൗൺസിലിലെ വിഷയ വിദഗ്ധരും സർവകലാശാല ഉദ്യോഗസ്ഥർക്കുമാണ് ശില്പശാല. മെയ് 10 ന് കാസർഗോഡ് ജില്ലയിലെയും മാനന്തവാടി താലൂക്കിലെയും വകുപ്പ് തലവന്മാരാണ് പങ്കെടുക്കേണ്ടത്. താവക്കര കാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ആണ്

ശിൽപശാല. കൂടുതൽ വിവരങ്ങൾക്ക്: 0497 2715174. soigac@kannuruniv.ac.in