Latestകണ്ണൂര്‍

കലക്ടറേറ്റ് പരിസരത്ത് ഏപ്രില്‍ 30 വരെ നിരോധനാജ്ഞ

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലും 100 മീറ്റര്‍ ചുറ്റളവിലും ഏപ്രില്‍ 30ന് വൈകിട്ട് ആറ് മണി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും പൊതുജനങ്ങള്‍ ഒത്തുകൂടുന്നതും നിരോധിച്ചു.
ഉത്തരവ് ലംഘിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യകതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 1860ലെ സെക്ഷന്‍ 188 പ്രകാരം നടപടിയെടുക്കും.