സുരക്ഷാ ഭീഷണി; ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്
ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ആണ്. ആൻഡ്രോയിഡ് 12, 12 എൽ, 13, 14 വേർഷനുകളിലായാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഹാക്കറിന് ഫോണിലേക്ക് നുഴഞ്ഞു കയറാനും നിയന്ത്രണം കൈക്കലാക്കാനുമാകും
സാംസങ്, വിവോ ,റിയൽമി, ഷാവോമി ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ സുരക്ഷാ പ്രശ്നമുണ്ട്. പ്രശ്നങ്ങളെ കുറിച്ച് ഫോൺ ബ്രാൻഡുകൾക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാൽകോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളിൽ പ്രശ്നങ്ങളുണ്ടെന്നും സെർട്ട് ഇൻ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിൾ പ്ലേ സിസ്റ്റം അപ്ഡേറ്റുകളിലും ഒ എസിലും പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.പുതിയ സുരക്ഷാ അപ്ഡേറ്റുകൾക്കായി സെറ്റിങ്സിൽ സിസ്റ്റം അപ്ഡേറ്റിൽ പുതിയ അപ്ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.
