Latestകേരളം

റോബിൻ ബസ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ.

റോബിൻ ബസ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ. റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്.

എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു.ഒന്നര വർഷം മുമ്പാണ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിനെതിരെ നിരവധി തവണ പൂട്ട് വീണത്. പെർമിറ്റില്ലാതെയാണ് വാഹനം സർവീസ് നടത്തുന്നതെന്നുകാണിച്ച് തമിഴ്‌നാട് ആർടിഒ മുൻപ് ബസിനെതിരെ രംഗത്ത് വന്നിരുന്നു.

പെർമിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ച് റോബിൻ ബസിനെതിരെ കേരള സർക്കാരും എംവിഡിയും രംഗത്ത് വരികയും ബസ് പിടിച്ചെടുത്ത് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.