ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്
കോഴിക്കോട് : ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ ജീവനക്കാരി എഡിഎമ്മിന് പരാതി നല്‍കിയിരുന്നു. എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാകളക്ടർകൂടി പങ്കെടുത്ത ഓണാഘോഷ പരിപാടിക്കിടെയാണ് കളക്ടറേറ്റിലെ ജീവനക്കാരിയോട് ജൂനിയർ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയത് എന്നായിരുന്നു പരാതി.വരാന്തയില്‍വെച്ച് കയറിപ്പിടിക്കുകയായിരുന്നു. സഹപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് യുവതി അതിക്രമം നേരിട്ടത്.ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെൻഷൻ നടപടി.
