സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, പത്തുവയസുകാരൻ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു.
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. ഓമശ്ശേരി കണിയമ്ബുറം വീട്ടില്‍ അബ്ദുള്‍ സിദ്ദിഖ്- മെെനൂന ദമ്ബതികളുടെ മകൻ മുഹമ്മദ് ആഹിലാണ് മരിച്ചത്.
