സപ്ലൈകോയില്‍ ഉത്രാടദിനത്തില്‍ 10 ശതമാനം വരെ കിഴിവ്
തിരുവനന്തപുരം: സപ്ലൈകോയില്‍ ഉത്രാടദിനത്തില്‍ 10 ശതമാനം വരെ കിഴിവ്.തിരഞ്ഞെടുക്കപ്പെട്ട സബ്സിഡി ഇതര സാധനങ്ങള്‍ സെപ്തംബർ നാലിന് പത്ത് ശഥഖമാനം വരെ വിലക്കുറവില്‍ ലഭിക്കും.ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ നിലവില്‍ നല്കുന്ന ഓഫറിനും വിലക്കുറവിനും പുറമേയാണിത്. അരി, എണ്ണ, സോപ്പ്, ഡിറ്റർജെന്റുകള്‍, ശബരി ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകള്‍ക്ക് പുറമേ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.
13 ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്ബനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉത്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് സെപ്തംബർ നാലു വരെ നല്‍കുന്നുണ്ട് .
