ഫുട്പാത്തിലേക്ക് അമിതവേഗതയില്‍ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് അമിതവേഗതയില്‍ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ (23) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
കഴിഞ്ഞ ഓഗസ്റ്റ് 10-ന് രാവിലെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി ഈ അപകടം നടന്നത്. വട്ടിയൂർക്കാവ് സ്വദേശി എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനം കാല്‍നടയാത്രക്കാരെയും ഓട്ടോറിക്ഷകളെയും ഇടിച്ചു തെറിപ്പിച്ച് സമീപത്തെ ഇരുമ്ബ് റെയിലിംഗിലൂടെ ഇടിച്ചുകയറി ഏതാണ്ട് അഞ്ച് മീറ്റർ അകലെയാണ് നിന്നത്. അപകടത്തില്‍ രണ്ട് കാല്‍നടയാത്രക്കാർക്കും മൂന്ന് ഓട്ടോ ഡ്രൈവർമാർക്കും പരിക്കേറ്റിരുന്നു
