Latestകണ്ണൂര്‍

മാതമംഗലം പെരുന്തട്ടയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു കാല്‍ നടയാത്രികർ മരിച്ചു

കണ്ണൂർ മാതമംഗലം പെരുന്തട്ടയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു കാല്‍ നടയാത്രികർ മരിച്ചു.എരമം സ്വദേശി വിജയൻ (50) രതീഷ് (40) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീതുല്‍ എന്നയാളുടെ ബൈക്ക് കാല്‍നടയാത്രക്കാരായ രണ്ട് പേരെ ഇടിച്ചിടുകയായിരുന്നു.

എന്നാല്‍ ഇവരെ കണ്ട് വാഹനം നിര്‍ത്തിയപ്പോള്‍ വീണു പരിക്കേറ്റു എന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പെരിങ്ങോം പൊലീസ് സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട ശേഷം ഇയാള്‍ മറിഞ്ഞുവീഴുകയായിരുന്നു എന്ന് വ്യക്തമായത്. പരിയാരം മെഡിക്കല്‍ കോളേജിലാണ് പരിക്കേറ്റ മൂന്ന് പേരെയും പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കറ്റ കാല്‍നടയാത്രക്കാരായ വിജയനും രതീഷും ചികിത്സയിലിരിക്കേ രാത്രി തന്നെ മരിച്ചു. ശ്രീതുല്‍ ചികിത്സയില്‍ തുടരുകയാണ്. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.