കാസർഗോഡ് 13 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
കാസർഗോഡ്:-ബദിയടുക്കയില്‍ തെരുവ് നായ ആക്രമണം. 13 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കിളിങ്കരയില്‍ 3 പേരെയും കട്ടത്തങ്കടിയില്‍ 9 പേരെയും കൊളംബെയില്‍ ഒരാള്‍ക്കുമാണ് കടിയേറ്റത്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. പരുക്കേറ്റ 9 പേർ കാസർകോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭൂരിഭാഗം പേർക്കും കാലില്‍ ആണ് കടിയേറ്റത്.കണ്ണില്‍ കണ്ടവരെ എല്ലാം ക്രമിക്കുകയായിരുന്നു. നായയെ പിടികൂടാൻ പോയവരെയും കടിച്ചു.
കന്നുകാലികളെയും നായ കടിച്ചെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു. സിറില്‍ (50),സ്റ്റീവൻ(40), ഷെബി (45), പ്രസന്ന(45), മേരി(60), അൻവിൻ (13), അജിത്(8), സരിത(25) എന്നിവർ ആണ് കാസർകോട് ആശുപത്രിയില്‍ ചികിത്സ തേടിയത്.
