Latestദേശീയം

ഉത്തര്‍പ്രദേശില്‍ ക്രിസ്തുമസ് അവധിയില്ല; സ്കൂളുകളില്‍ വാജ്പേയി ജന്മശതാബ്ദി ആഘോഷിക്കണമെന്ന് യോഗി സര്‍ക്കാര്‍

ഉത്തർപ്രദേശിലെ വിദ്യാർത്ഥികള്‍ക്ക് ഇത്തവണ ക്രിസ്തുമസ് അവധി ഇല്ല. ക്രിസ്തുമസ് ദിനമായ വ്യാഴാഴ്ച സ്കൂളുകള്‍ തുറന്നു പ്രവർത്തിക്കണമെന്ന് യോഗി സർക്കാർ നിർദേശം നല്‍കി.അന്നേ ദിവസം മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷിക്കാനാണ് സർക്കാർ നിർദേശം.

ഡിസംബർ 25ന് വിദ്യാർത്ഥികളുടെ ഹാജർ നിർബന്ധമാണെന്ന് സ്കൂള്‍ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ദീർഘകാലത്തേക്ക് സ്കൂള്‍ അവധി നല്‍കുമ്ബോഴാണ് ബിജെപിയുടെ കുതന്ത്രം. ഇതോടെ രാജ്യം മുഴുവൻ ക്രിസ്തുമസ് അവധി ആഘോഷിക്കുമ്ബോള്‍ യുപിയിലെ വിദ്യാർത്ഥികള്‍ സ്കൂളുകളില്‍ പോവാൻ നിർബന്ധിതരാകും. ആഘോഷ ദിനങ്ങളില്‍ പോലും അവധി നല്‍കാത്ത ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.