കുതിച്ച് സ്വർണം: ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ പൊന്ന്
ഞായറാഴ്ച ആയതിനാൽ ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് സ്വർണം വീണ്ടും ഓടിത്തുടങ്ങിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,17,520 രൂപയായിരുന്നെങ്കിൽ ഇന്നത് 1,19,320 രൂപയായി. 1800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.
14,915 രൂപയാണ് നിലവിൽ ഒരുഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 225 രൂപയുടെ വർധനവാണ് ഗ്രാമിനുണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ സ്വർണം നിൽക്കുന്നത്.
