മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചു കയറി നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: മൈസൂരുവില്‍ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി നാല് മരണം. ബസിലെ യാത്രക്കാരാണ് മരിച്ചത്.നാലുപേരും മലയാളികളാണ്.
കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, സക്കീർ ,റഷീദ് ,മാഹി സ്വദേശി സുല്‍ഫിക്കർ എന്നിവരാണ് മരിച്ചത്. ചന്നപട്ടണക്ക് സമീപമാണ് അപകടം.
പി.കെ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം. 36 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. മറ്റു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
