നെടുംപൊയില്‍ ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു
കണ്ണൂർ നെടുംപൊയില്‍ ചുരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഭാർഗവി (78) ആണ് അപകടത്തില്‍ മരിച്ചത്.ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
കാറില്‍ 3 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെമിനാരി വളവില്‍ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്. അതേസമയം മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിലേക്ക് മാറ്റി.
