കാസറഗോഡ് ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില് കയറി ഗൃഹനാഥന് ദാരുണാന്ത്യം
കാസർഗോഡ് : ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില് കയറി മുന് പ്രവാസി മരിച്ചു. പെരിയ ബസാര് അടുക്കം വീരന്മാര്കാവിലെ സി.പി. അപ്പക്കുഞ്ഞി (66) ആണ് മരിച്ചത്.ഇന്നലെ രാവിലെ ആറോടെ ഉറക്കമുണര്ന്ന അപ്പക്കുഞ്ഞി നിര്ത്താതെ ചുമയ്ക്കുകയും പിന്നാലെ ശ്വാസതടസം അനുഭവപ്പെടുകയുമായിരുന്നു.
അവശനായ അപ്പക്കുഞ്ഞിയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില് എത്തിച്ചു. പരിശോധനയില് ഭക്ഷണാവശിഷ്ടം ശ്വാസകോശത്തില് കുടുങ്ങിയതാണ് ശ്വാസതടസത്തിനു കാരണമെന്ന് മനസിലായി. അവശിഷ്ടങ്ങള് നീക്കം ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ദേവകി. മക്കള്: സ്വാതി, ശ്വേത, സനല്.
