Latestകേരളം

തിളക്കം മങ്ങിയ പൊന്ന്: സ്വര്‍ണവില ഇന്നും താഴേക്ക്

സ്വർണവിലയില്‍ വമ്പൻ തകർച്ച. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായുള്ള വിലയിടിവ് ഇന്നും തുടരുകയായിരുന്നു.പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 4360 രൂപയാണ്. ഇതോടെ പവന്റെ വില 1,02,680 രൂപ എന്ന നിലവാരത്തിലെത്തി. പവന് ഒരു ലക്ഷത്തില്‍ താഴെ പോകുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാം

മൂന്നാഴ്ച കൊണ്ട് മാത്രം പവന് 24,000 രൂപയാണ് ഇടിഞ്ഞത്. 1.31 ലക്ഷം എന്ന റെക്കോർഡ് നിലവാരത്തില്‍ നിന്നാണ് സ്വർണവിലയുടെ തിരിച്ചിറക്കം. ഇന്ന് ഗ്രാമിന് 545 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന്റെ വില 12,835 രൂപയിലെത്തി. മാർച്ച്‌ ഒന്നിന് പവന്റെ വില 1,26,920 രൂപയിലായിരുന്നു