ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോൾ കൺഫേം ടിക്കറ്റുകൾ റദ്ദാക്കിയാൽ റീഫണ്ട് ഇല്ല
ടിക്കറ്റ് റീഫണ്ട്, തത്കാൽ ബുക്കിംഗിന് ആധാർ OTP, ആന്റി-ബോട്ട് സംവിധാനം, ഫ്ലെക്സിബിൾ ബോർഡിംഗ് തുടങ്ങിയ പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു
ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും ടിക്കറ്റ് ബുക്കിംഗിലെ സുതാര്യതയും വർധിപ്പിക്കുന്നതിനായി പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ ശൃംഖല ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അഞ്ചോളം പ്രധാന പരിഷ്കാരങ്ങൾ ഉടൻ നിലവിൽ വരുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പുതിയ പരിഷ്കാരങ്ങൾ പ്രകാരം, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോൾ സ്ഥിരീകരിച്ച (Confirmed) ടിക്കറ്റുകൾ റദ്ദാക്കിയാൽ ഇനി മുതൽ പണം തിരികെ ലഭിക്കില്ല. അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറയ്ക്കാനും സീറ്റുകൾ അർഹരായ യാത്രക്കാർക്ക് ലഭ്യമാക്കാനുമാണ് ഈ കർശന നടപടി.
