Latestകേരളം

പ്രധാനമന്ത്രി ഞായറാഴ്ച വൈകിട്ട് തൃശ്ശൂരില്‍; പരിപാടിയുടെ അന്തിമ രൂപമായി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ പരിപാടിയുടെ അന്തിമ രൂപമായി. മാർച്ച്‌ 29 ഞായറാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക.ഞായറാഴ്ച നാലുമണിക്ക് കുട്ടനെല്ലൂർ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി ഹെലികോപ്റ്റർ ഇറങ്ങും. 4.15 ഓടെ സ്വരാജ് റൗണ്ടില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തുടർന്ന് സ്ഥാനാർത്ഥിയെയും വച്ചുള്ള വാഹന റാലിയില്‍ പങ്കെടുക്കും.

സ്വരാജ് ഗ്രൗണ്ടില്‍ 5 വഴികളിലായി ആളുകളെ നിർത്തും. ബിനി ടൂറിസ്റ്റ് ഹോം വരെയാണ് പ്രചരണ ജാഥ നടത്തുക. പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാൻ അനുവദിക്കില്ലെന്നും അറിയിപ്പുണ്ട്.