പീരക്കാംത്തടം മുതൽ പിലാത്തറ ബസ്റ്റാന്റ് വരെ നാളെ മുതൽറോഡ് അടച്ചിടും
പഴയങ്ങാടി :നാഷണൽ ഹൈവേ 66 റീച്ചി
ന്റെ പ്രവൃത്തിയുടെ ഭാഗമായി പീരക്കാംത്തടം മുതൽ പിലാത്തറ ബസ്റ്റാന്റ് വരെയുള്ള സർവ്വീസ് റോഡ് തിങ്കളാഴ്ച്ച മുതൽ 10 ദിവസം വരെ അടച്ചിടും. സർവ്വീസ് റോഡിലെ ഓവ് ചാലിന്റെ അടക്കം പ്രവൃത്തി പൂർത്തികരിക്കുന്ന മുറയ്ക്ക് തന്നെ റോഡ് തുറന്ന് കൊടുക്കുമെന്ന് മേഘ കൺസ്ട്രക്ഷൻ അറിയിച്ചു. കണ്ണൂർ, മാതാമംഗലം ഭാഗങ്ങളിലേക്കുള്ള ബസുകൾ കെ.എസ്.ടി.പി റോഡ് “ചുമടുതാങ്ങി വഴി പിലാത്തറ ബസ്റ്റാന്റ്ലേക്ക് പോകണമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.
