Latestകേരളം

വര്‍ക്കലയിൽ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ 18കാരൻ മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി.തമിഴ്നാട് സ്വദേശിയാണ് മരിച്ച അഫ്സർ. തിരയില്‍പ്പെട്ട് കാണാതായ സ്ഥലത്ത് നിന്നും ഏകദേശം 50 മീറ്റർ മാറിയുള്ള ഭാഗത്ത് കടലിന് മുകളിലായാണ് മൃതദേഹം കിടന്നത്. ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും വള്ളത്തില്‍ പോയി മൃതദേഹം കരക്കെത്തിച്ചു.

അതേസമയം മൃതദേഹം അല്പസമയത്തിനുള്ളില്‍ ആംബുലൻസില്‍ കയറ്റി വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമെന്ന് ടൂറിസം പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം വർക്കല പാപനാശം ബീച്ചില്‍ എത്തിയ അഫ്സർ കടലില്‍ കുളിക്കുന്നതിനിടെ വലിയ തിരമാലയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. തുടർന്ന് ശക്തമായ അടിയൊഴുക്കില്‍പ്പെടുകയും ചെയ്തു