വാണിജ്യ സിലിണ്ടറിന്‍റെ വില കൂടി
ഡല്‍ഹി: രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു. ഡല്‍ഹിയില്‍ 195 രൂപയാണ് വർധിച്ചത്. വിമാന ഇന്ധനത്തിനും വില വർധിച്ചു.ഒരു മാസത്തിനുള്ളില്‍ ഇരട്ടിയോളം തുകയാണ് വർധിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരും.
19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്‍റെ വില ഡല്‍ഹിയില്‍ 2,078.50 രൂപയായി വര്‍ധിച്ചെന്ന് എണ്ണക്കമ്പനികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.അതേസമയം, ഇറാൻ-യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം, മാർച്ച് 7 ന് അവസാനമായി പരിഷ്കരിച്ചതിന് ശേഷവും ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ ഗാർഹിക എല്‍പിജി നിരക്ക് അവസാനമായി 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 913 രൂപയാണ് വില.
