Latestകേരളം

ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം,പള്ളി വികാരിക്കെതിരെ പോക്സോ കേസ്

തൃശൂർ : കൊരട്ടിയില്‍ ആണ്‍കുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെയാണ് പെലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച്‌ വീടുകളില്‍ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കള്‍ പൊലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷങ്ങള്‍ക്ക് മുൻപും സമാനമായ കേസില്‍ പ്രതിയായ ഫാ.ജോസഫ് കോടിയൻ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.