ഇടുക്കിയില്‍ ഇടിമിന്നലേറ്റ് 12കാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
ഇടുക്കി ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് 12കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിന്റെ പിതാവ് ഉള്‍പ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.പിതാവ് അഫ്സല്‍, പ്രദേശവാസി ഗോകുല്‍ രാജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.
