Latestകേരളം

വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈതട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം : വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈതട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്. എറണാകുളം കോതമംഗലം സ്വദേശികളായ 19 വയസ്സുകാരി ആരിഫ, രണ്ടു വയസ്സുള്ള ഹാഷിം എന്നിവർക്കാണ് പരിക്കുപറ്റിയത്.ടോള്‍ പ്ലാസയില്‍ ബസ് എത്തിയ സമയത്ത് ബസില്‍ നിന്ന് അബദ്ധത്തില്‍ കൈ പുറത്തിട്ടപ്പോഴാണ് തൂണില്‍ തട്ടി അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിൻ്റെ കല്യാണ ചടങ്ങുകള്‍ക്കായി പോകുന്നതിനിടയാണ് അപകടം ഉണ്ടായത്. നിലവില്‍ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.