മകളുടെ വിവാഹം ക്ഷണിക്കാനെത്തി; കണ്ണൂരില്‍ അയല്‍വാസിയുടെ കിണറ്റില്‍വീണ് പിതാവിന് പരിക്ക്
മകളുടെ വിവാഹ നിശ്ചയത്തിന്റെയും കല്യാണത്തിന്റെയും സന്തോഷം പങ്കുവെക്കാൻ ഇറങ്ങിയ ഒരു പിതാവ്, അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടത് നാടിനെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്ത്തി.പയ്യാവൂർ സ്വദേശിയായ കോയാടൻ വീട്ടില്‍ രാജനാണ് അയല്‍വാസിയുടെ കിണറ്റില്‍ വീണ് പരിക്കേറ്റത്.നായയുടെ അപ്രതീക്ഷിത നീക്കം രാജനെ പരിഭ്രാന്തനാക്കി. നായ കടിക്കാനായി അടുത്തേക്ക് വരുന്നത് കണ്ട് സ്വയരക്ഷയ്ക്കായി പുറകോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് മുറ്റത്തെ കിണറിന്റെ അടുത്തേക്ക് അദ്ദേഹം എത്തിയത്. പരിഭ്രമത്തിനിടയില്‍ കാല് വഴുതിയ രാജൻ ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയുടെ ശബ്ദം കേട്ട് വീട്ടുകാരും ഓടിക്കൂടിയ നാട്ടുകാരും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കിണറിന്റെ ആഴം തടസ്സമായി. ഉടൻ തന്നെ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഇരിട്ടിയില്‍ നിന്നും പയ്യാവൂരില്‍ നിന്നുമുള്ള ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി.
പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങി രാജനെ പുറത്തെടുത്തു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അദ്ദേഹത്തെ സുരക്ഷിതമായി മുകളിലെത്തിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ രാജന് പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്കി.
