തൊഴിലാളി കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയില്‍നിന്നും വീണ് കായക്കൊടിയില്‍ തൊഴിലാളി മരണമടഞ്ഞു. കായക്കൊടി കോവുക്കുന്നു സ്വദേശി ചെറിയ കടുക്കാന്ത്ര ഷാജി (46) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ മുട്ടുനടയില് യു.വി. ഹമീദിന്റെ വീടിന്റെ നിര്‍മാണ ജോലിക്കിടെയാണ് അപകടമുണ്ടായത്. കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതനായ കണ്ണന്റെയും ശാരദയുടെയും മകനാണ് ഷാജി. കായക്കൊടി മാവേലി സ്റ്റോര്‍ ജീവനക്കാരി ദിവ്യയാണ് ഭാര്യ. മക്കള്‍: ശിവനന്ദ, ധ്യാന്‍ കൃഷ്ണ (ഇരുവരും വിദ്യാര്‍ഥികള്‍).
