Latestകേരളം

സ്വർണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിലാണ് ഇന്ന് കുറവുണ്ടായത്.ആള്‍ കേരള ഗോള്‍ഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വർണം ഒരു പവന് ഇന്ന് 1,11,800 രൂപയാണ് വില.

ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പവൻ സ്വർണത്തിന് 1,12,080 രൂപയായിരുന്നു വിപണി വില. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,975 രൂപയായപ്പോള്‍, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,485 രൂപയിലെത്തി (പവന് 91,880 രൂപ).