ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മയ്യിൽ:കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
ചേലേരിമുക്ക് നൂഞ്ഞേരിയിലെ പി കെ സുഫിയാൻ (18) ആണ് മരിച്ചത്. കണ്ണൂർ കൊളേജ് ഓഫ് കൊമേഴ്സിൽ ബിരുദ വിദ്യാർഥിയാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
വാരം റോഡ് ഭാഗത്തേക്ക് പോകുകയായിരുന്നു സുഫിയാൻ സഞ്ചരിച്ച ബൈക്കും എതിരെ വരികയായിരുന്ന സ്കൂട്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുചക്ര വാഹനത്തിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണാണ് അന്ത്യം.
ജുബൈരിയ-മുഹമ്മദ് കുഞ്ഞി മൗലവി എന്നിവരുടെ മകനാണ്. സഹോദരൻ: സിനാൻ (ഗൾഫ്).
