Latestകേരളം

തലസ്ഥാനത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു, സഹോദരങ്ങള്‍ പിടിയില്‍

തിരുവനന്തപുരം: ബാറില്‍ നിന്നും മദ്യപിച്ച്‌ ഇറങ്ങിയതിന് ശേഷമുണ്ടായ സംഘർഷത്തില്‍ യുവാവ് മരിച്ചു.തിരുവല്ലം സ്വദേശി സുമൻ (38) ആണ് മരിച്ചത്. സംഭവത്തില്‍ വിഴിഞ്ഞം സ്വദേശികളായ അച്ചു എസ്. ബാബു, സൂര്യജിത്ത്, അനന്തു, കൃഷ്ണപ്രസാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു. അച്ചു, അനന്തു എന്നിവർ സഹോദരങ്ങളാണ്.

കഴിഞ്ഞ ദിവസം, മുക്കോലിയിലെ ബാറില്‍ നിന്ന് മദ്യപിക്കുന്നതിനിടെ പ്രതികളായ അച്ചുവും അനന്തുവും ഷെരീഫ് എന്നാളുമായി വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു. ഈ തർക്കം പരിഹരിക്കാനായാണ് സുമിൻ ഇവർക്കിടയില്‍ എത്തിയത്. പിന്നാലെ സഹോദരങ്ങള്‍ സുമിന് നേരെ തിരിയുകയും, വലിയ സംഘർഷത്തിന് കാരണമാകുകയും ചെയ്തു.

ബാറിലെ സംഘർഷത്തില്‍ നിന്നും രക്ഷപ്പെട്ട് സുമിൻ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും, അക്രമികള്‍ പിന്നാലെ എത്തി മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു. അതുവഴി വന്ന കാറിലുണ്ടായിരുന്നവരാണ് സുമിനെ ആശുപത്രയില്‍ എത്തിച്ചത്.