Latestകേരളം

സംസ്ഥാനത്ത് പ്രവേശനോത്സവം ജൂണ്‍ 1ന്

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപനതീയതിയില്‍ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഈ വർഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. ഈ വർഷം അഞ്ചാം ക്ലാസ് മുതല്‍ പഠന പിന്തുണ പരിപാടി ഉണ്ടാകും. 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് രണ്ടാഴ്ച അധിക ക്ലാസും ശേഷം പരീക്ഷയും നടത്തും. മേയ് രണ്ട് മുതല്‍ പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിക്കും. സ്‌കൂള്‍ പ്രവേശന പരീക്ഷാ നടത്താൻ പാടില്ല. സ്‌കൂള്‍ മെയ്ന്റനൻസ് മേയ് 30 നകം പൂർത്തീകരിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.