വിവാഹമോചന ഹർജി; വിജയിയും ഭാര്യ സംഗീതയും കോടതിയിൽ ഹാജരാകണം
ചെന്നൈ : വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിഗവും കോടതിയിൽ ഹാജരാകണം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതിയുടെ നിർദ്ദേശം. ഫെബ്രുവരി 27ന് ആയിരുന്നു വിജയ്ക്ക് എതിരെ സംഗീത വിവാഹമോചന ഹർജി നൽകിയത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.
