സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. കൊല്ലം 39 ഡിഗ്രി, കണ്ണൂർ, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത.
സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിൽ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത. പൊതുജനങ്ങൾ ജാഗ്രത പുലർത്തണം
കനത്ത ചൂടായതിനാല്‍ അങ്കണവാടികളില്‍ കുട്ടികളെ അയയ്ക്കണോ എന്നത് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി പറഞ്ഞു. മാറ്റിവയ്ക്കാനാകാത്ത പരീക്ഷകളുണ്ടെങ്കില്‍ ചൂടിനെ അതിജീവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
