Latestകേരളം

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളില്‍ വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി. കൊല്ലം 39 ഡി​ഗ്രി, കണ്ണൂർ, കാസർകോട്, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത.

സാധാരണയേക്കാൾ 3 മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിൽ ഒഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത. പൊതുജനങ്ങൾ ജാ​ഗ്രത പുലർത്തണം
കനത്ത ചൂടായതിനാല്‍ അങ്കണവാടികളില്‍ കുട്ടികളെ അയയ്ക്കണോ എന്നത് മാതാപിതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി പറഞ്ഞു. മാറ്റിവയ്ക്കാനാകാത്ത പരീക്ഷകളുണ്ടെങ്കില്‍ ചൂടിനെ അതിജീവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.