രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹങ്ങള്‍ കണ്ടത് ആളൊഴിഞ്ഞ പറമ്പില്‍
കോഴിക്കോട്: മാമ്ബിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്ബ്ര കുയിമ്ബില്‍ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്ബത്ത് ചാത്തൻകണ്ടി അജേഷ് (32) എന്നിവരെയാണ് മാമ്ബിലാട് ആളൊഴിഞ്ഞ പറമ്ബിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ശരണ്യ പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞ് പോയതായിരുന്നു. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് പേരാമ്ബ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്ബിലാട് കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.
