Latestകേരളം

തൃശ്ശൂര്‍ വെടിക്കെട്ടപകടം: 11 പേര്‍ ചികിത്സയില്‍, 5 പേരുടെ നില ഗുരുതരം

ത്രിശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് 11 പേർ ചികിത്സയിലെന്ന് കളക്ടർ.5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയതായും കളക്ടർ അറിയിച്ചു. അഞ്ചു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞങ്കിലും രണ്ടു പേരുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഈ രണ്ടു മൃതദേഹത്തിന്റ ഡിഎൻഎ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു. ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

പാലക്കാട്‌, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഡോക്ടർമാർ എത്തിയിട്ടുണ്ട്. ആകെ 14പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ രണ്ടുപേർ ഡിസ്ചാർജ് ആയെന്നും ഒരാള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെന്നും കളക്ടർ മാധ്യമങ്ങളോട് വിശദമാക്കി. കൊളത്തൂർ സ്വദേശി സുബ്രമണ്യന്റെ മൃതദേഹമാണ് സംശയമുള്ളതില്‍ ഒന്ന്. സുബ്രമണ്യന്റെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇത് വിഷ്‌ണു എന്നയാളുട മൃതദേഹം ആണെന്ന് പറഞ്ഞു വിഷ്ണുവിന്റെ ബന്ധുവും വന്നു. ഈ സാഹചര്യത്തില്‍ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം