നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി.കുടുംബത്തിൻ്റെ ഭാഗം കൂടി കേള്‍ക്കാനാണ് തീരുമാനം.
സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ കോടതി (നാല്) ജഡ്ജി ജെ.വിമല്‍ മുമ്ബാകെയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. നിതിൻ രാജിന്റെ അച്ഛൻ രാജന് ഹാജരാകാൻ പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. ഡോ. എം.കെ.റാമിന് സംഭവത്തില്‍ പങ്കില്ലെന്നാണ് പ്രതിഭാഗം ആരോപണം. റാം കർണാടകയിലെ പട്ടികവർഗവിഭാഗമായ ബജന്ത്രി വിഭാഗത്തില്‍പ്പെട്ടതാണെന്ന് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. അറസ്റ്റ് ചെയ്താല്‍ പീഡനത്തിനിരയാകാൻ സാധ്യതയുണ്ടെന്നാണ് രണ്ടാം പ്രതി ഡോ. സംഗീതയുടെ മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്.
