Latestകണ്ണൂര്‍

ഓണം: എക്സൈസിന്റെ തീവ്രയജ്ഞ പരിശോധനകൾ ആഗസ്ത് ഒന്ന് മുതൽ

കണ്ണൂർ: ഓണത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസ് വകുപ്പിന്റെ തീവ്രയജ്ഞ പരിശോധനകൾ ആഗസ്ത് ഒന്നിന് രാവിലെ 6 മണി മുതൽ 31 ന് രാത്രി 12 മണി വരെ നടത്തും.

മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായി കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഒരു എക്സൈസ് പ്രിവൻറിവ് ഓഫീസറുടെ നേതൃത്വത്തിൽ 24×7 പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫീസിൽ ആഗസ്ത് ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ അതാത് സമയംതന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.

ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുക​ളും ​ആ​ഗസ്ത് ഒന്ന് മുതൽ പ്രവർത്ത​നം തുടങ്ങും. ഇതിൽ ഒരു എക്സൈസ് ഇൻസ്പെക്ടർ, ​ഒ​രു പ്രിവൻറിവ് ഓഫീസർ, ​ര​ണ്ട് സിവിൽ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ വാഹന സഹിതം ഉണ്ടായിരിക്കും. ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തും.

മദ്യ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികൾ ​താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.

ഡിവിഷനൽ കൺട്രോൾ റൂം, എക്സൈസ് ഡിവിഷൻ ഓഫീസ്, കണ്ണൂർ-04972 706698. ​

താലൂക്ക്തല കൺട്രോൾ റൂം എക്സൈസ് സർക്കിൾ ഓഫീസുകൾ:

  1. കണ്ണൂർ-04972 749973​,
  2. തളിപ്പറമ്പ്​- 04960 201020​
  3. കൂത്തുപറമ്പ്​- 04902 362103​,
  4. ഇരിട്ടി​- 04902 472205​

അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ കണ്ണൂർ – 04972 749500

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ:

സ്പെഷ്യൽ സ്ക്വാഡ്, കണ്ണൂർ​- 04972 749500​
കണ്ണൂർ​ – 04972 749973​
തളിപ്പറമ്പ്​ – 04602 201020​
കൂത്തുപറമ്പ്- 04902 362103​
ഇരിട്ടി​ – 04902 472205​.

എക്സൈസ് ഇൻസ്പെക്ടർ:

കണ്ണൂർ​ – 04972 749971​
പാപ്പിനിശ്ശേരി​ – 04972 789650​
തളിപ്പറമ്പ്​ – 04602 203960​
ആലക്കോട്​ – 04602 256797​
ശ്രീകണ്ഠാപുരം​ – 04602 232697​
പയ്യന്നൂർ​ – 04985 202340​
തലശ്ശേരി​ – 04902 359808​
കൂത്തുപറമ്പ് – 04902 365260​
പിണറായി​ – 04902 383050​
ന്യൂമാഹി ചെക്ക്‌പോസ്റ്റ്​ – 04902 335000​
മട്ടന്നൂർ​ – 04902 473660​
ഇരിട്ടി​ – 04902 494666​
പേരാവൂർ​ – 04902 446800​
കൂട്ടുപുഴ ചെക്ക്പോസ്റ്റ്​ – 04902 421441​.