ശബരിമലയിൽ നിറപുത്തരി 3ന്
ശബരിമല: നിറപുത്തരിയോട് അനുബന്ധിച്ചുള്ള പൂജകൾക്ക് ശബരിമല നട ആഗസ്ത് രണ്ടിന് വൈകിട്ട് അഞ്ചിന് തുറക്കും.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന് ദീപം തെളിക്കും.
ആഗസ്ത് മൂന്നിനാണ് നിറപുത്തരി. രാവിലെ നാലിന് ദർശനത്തിനായി നട തുറക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10ന് നടയടയ്ക്കും.
നിറപുത്തരി പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർ വെർച്വൽ ക്യു വെബ്സൈറ്റ് വഴി sabarimalaonline.org സ്ലോട്ട് ബുക്ക് ചെയ്യണം.
