കാസര്‍കോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്
കാസർകോട് : പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 36-കാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ അങ്ങോട്ട് കൈമാറുകയായിരുന്നു. കാഞ്ഞങ്ങാട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് 17 കാരൻ.
ഈ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36 കാരിയുടെ പീഡനത്തിന് ഇരയായ വിവരം കാരൻ വെളിപ്പെടുത്തിയത്. ഹോസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.
