Latestകേരളം

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്; വൈകുന്നേരങ്ങളില്‍ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം.സംസ്ഥാനത്ത് വേനല്‍ച്ചൂട് കൊടുക്കുന്നതിനിടയില്‍ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡുകള്‍ ഭേദിച്ച്‌ കുതിച്ചുയരുന്നു.ഏപ്രില്‍ 23-ന് രാത്രിയില്‍ വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ ഉയർന്നതോടെ സംസ്ഥാനത്തെ പ്രസരണ-വിതരണ ശൃംഖലകള്‍ കടുത്ത സമ്മർദ്ദത്തിലാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് നിർദ്ദേശം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും ഇലക്‌ട്രിക് വാഹന ചാർജിംഗും ഈ സമയത്ത് ഒഴിവാക്കി മറ്റു സമയങ്ങളിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം.

കൂടാതെ, എ.സിയുടെ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി പ്രതിസന്ധി കുറയ്ക്കാനും ഉയർന്ന വൈദ്യുതി ബില്‍ ഒഴിവാക്കാനും സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം