Latestകേരളം

തൃശൂരില്‍ യുവതിയും യുവാവും വാടകവീട്ടില്‍ ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍

തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മില്‍ന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്തിന്റെ വാടകവീട്ടില്‍ ഒരേ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മില്‍നയുമായി പ്രണയത്തിലാകുകയായിരുന്നു. ശ്രീജിത്തിന്റെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

മില്‍നയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ മില്‍നയെ പിന്നീട് കാണാതാകുകയായിരുന്നു മില്‍നയെ കാണാനില്ലെന്ന് കാട്ടി മാള പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.