Latestകേരളം

ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡില്‍

ഇടുക്കി : നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മൂത്ത സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സജിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.നെടുങ്കണ്ടം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തിൻ്റെയും വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതിൻ്റെയും പേരിലായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ മൊഴി.